പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും സമീപവാസികൾക്ക് ശല്യമാകുന്നതായി ആക്ഷേപം

ഇഴ ജന്തുക്കളും മറ്റ് ചെറുജീവികളും ധാരാളമുണ്ടെന്നും ഇത് പലപ്പോഴും സമീപ പ്രദേശത്ത് എത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു
old bullpen and the slaughter house are nuisance
പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും സമീപവാസികൾക്ക് ശല്യമാകുന്നതായി ആക്ഷേപം
Updated on

കോതമംഗലം: നഗരത്തിൽ പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും പ്രവർത്തിച്ചിരുന്ന സ്ഥലം കാടും ഇഴജന്തുക്കളും നിറഞ്ഞ് സമീപവാസികൾക്ക് ശല്യമാകുന്നതായി ആക്ഷേപം .ബ്ലോക്ക് ഓഫിസ്-ബൈപ്പാസ് ലിങ്ക് റോഡിനോട് ചേര്‍ന്നാണ് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം .വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളചന്തയും സ്ലോട്ടര്‍ ഹൗസും പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്.ഇപ്പോള്‍ സ്ഥലം അനാഥമാണ്.കാടും ചെറുമരങ്ങളും നിറഞ്ഞിരിക്കുകയാണ് ഇവിടെ.

ഇഴ ജന്തുക്കളും മറ്റ് ചെറുജീവികളും ധാരാളമുണ്ടെന്നും ഇത് പലപ്പോഴും സമീപ പ്രദേശത്ത് എത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു.സ്ലോട്ടര്‍ ഹൗസിന്റെ കെട്ടിടം പരിപാലനമില്ലാത്തതിനാല്‍ നാശത്തിന്‍റെ വക്കിലാണ്. മേല്‍ക്കൂരയിലും ഭിത്തികളിലും തകര്‍ച്ചയുണ്ട്.ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.മുമ്പ് ഈ കോമ്പൗണ്ടില്‍ കൃഷി വകുപ്പ് പച്ചക്കറി തൈകളുടെ ഉല്പാദന കേന്ദ്രം നടത്തിയിരുന്നു.ഇതിനായി നിര്‍മ്മിച്ച ഷെഡ്ഡും അനുബന്ധ സംവിധാനങ്ങളും കാടുമൂടി കിടക്കുകയാണ്. പരിപാലനമില്ലാത്തതിനാല്‍ ഈ ഷെഡ്ഡും നശിച്ചുകൊണ്ടിരിക്കുകയാണ്.കൃഷിവകുപ്പിനെ ഒഴിവാക്കിയതോടെയാണ് തൈ ഉല്‍പ്പാദന കേന്ദ്രം ഇല്ലാതായത്. നഗരത്തിൽ തന്നെ വഴിയും മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഈ സ്ഥലത്ത് ജനോപകാര പ്രതമായ പദ്ധതികൾ നടപ്പാക്കി നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കാൻ ജനപ്രതിനിധികളും അധിക്യതരും തയ്യാറാകണം.

Trending

No stories found.

Latest News

No stories found.