വീൽചെയറിൽ ഓണാഘോഷം; പാട്ടും കഥകളുമായി ഭിന്നശേഷിക്കാർ

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ പാട്ടുകളും, കടങ്കഥങ്ങൾ , മത്സരങ്ങൾ എന്നിവ നടന്നു.

Onam celebration in wheelchairs; differently-abled individuals share songs and stories

വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം

Updated on

കൊച്ചി: വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്നുള്ള ഓണാഘോഷം തുമ്പപ്പൂ 2026 അവിസ്മരണീയമായി. മുത്തൂറ്റ് ഫിനാൻസിന്‍റെ സഹകരണത്തോടെ എ കെ ഡബ്ലു ആർ എഫ് , തണലിന്‍റെ നേതൃത്വത്തിൽ എറണാകുളം ബോൾഗാട്ടി പാലസിൽ വെച്ചായിരുന്നു ആഘോഷം.

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ പാട്ടുകളും, കടങ്കഥങ്ങൾ , മത്സരങ്ങൾ എന്നിവ നടന്നു. സി വി ജെ ഫൗണ്ടേഷൻ, കൊച്ചിൻ ടെക്നോപോളിസ് റോട്ടറി, എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ, സ്മാർട്ട് ബസാർ എന്നിവർ ഓണാഘോഷത്തിൽ സഹകരിച്ചും പങ്കെടുത്തവർക്ക് ഓണസമ്മാനങ്ങളും നൽകി. ഓണസദ്യ കഴിച്ച് വളരെ സന്തോഷത്തോടെയാണ് ഭിന്നശേഷിക്കാർ മടങ്ങിയത്.

ഓണാഘോഷത്തിന് മാറ്റുകൂട്ടി കൊണ്ട് ദീപാമണി നേതൃത്വം നൽകുന്ന ചോറ്റാനിക്കര ദുർഗ്ഗ തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിരയും പ്രമുഖ മജീഷ്യൻ ഡോ ജോൺ മാമ്പിളളി അവതരിപ്പിച്ച മാജിക് ഷോയും , കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് കൈനിറയ ഓണസമ്മാനങ്ങളും നൽകി.

logo
Metro Vaartha
www.metrovaartha.com