ഓങ്കോളജി 2024: കാൻസർ ഭിഷഗ്വരമാരുടെ രാജ്യാന്തര സമ്മേളനം 8 മുതൽ 10 വരെ എറണാകുളത്ത്

മുഖ്യ അതിഥിയായി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമൽ മുഖ്യപ്രഭാഷണം നടത്തും
ഓങ്കോളജി 2024: കാൻസർ ഭിഷഗ്വരമാരുടെ രാജ്യാന്തര സമ്മേളനം 8 മുതൽ 10 വരെ എറണാകുളത്ത്

കോട്ടയം: കാൻസർ കൺട്രോൾ ആൻഡ് റിസർച്ച് സൊസൈറ്റി കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം ഓങ്കോളജി 2024, മാർച്ച് 8 മുതൽ 10 വരെ എറണാകുളം ലേ മെർഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനം പ്രൊഫ. ഡോ. എം.വി പിള്ള (യു.എസ്.എ) ഉദ്ഘാടനം ചെയ്യും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 ൽപരം കാൻസർ വിദഗ്ധർ വിവിധ ക്യാൻസർ ചികിത്സാരീതികളെപ്പറ്റിയും നൂതന പ്രവണതകളെ പറ്റിയും പ്രബന്ധങ്ങൾ അവതരിപ്പിക്കും 600ൽ പരം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. പി.ജി വിദ്യാർഥികൾക്ക് കൂടുതൽ പഠിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള അവസരമാണ് ഈ സമ്മേളനം വഴി ലഭിക്കുന്നതെന്ന് ചെയർമാൻ പ്രൊഫ. ഡോ. സി.എസ്.മധു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യ അതിഥിയായി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമൽ മുഖ്യപ്രഭാഷണം നടത്തും. മദ്രാസ് മെഡിക്കൽ കോളെജിലെ മുൻ മെഡിക്കൽ ഓങ്കോളജിസ്റ്റും അധ്യാപകനുമായിരുന്ന പ്രൊഫ. ബലറാമിൻ ലോറൻസ്, തിരുവനന്തപുരം മെഡിക്കൽ കോളെജിലെ മുൻ കാൻസർ ചികിത്സാ വിഭാഗം പ്രൊഫസറും, ആർസിസിയുടെ മെഡിക്കൽ സൂപ്രണ്ടുമായിരുന്ന പ്രൊഫ. ടി.കെ പത്മനാഭൻ, ഡോ. നജീബ് മൊഹിദീൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പി.ജി വിദ്യാർഥികൾക്ക് സമ്മാനങ്ങളും പ്രശംസ പത്രങ്ങളും ക്യാഷ് അവാർഡും നൽകും. മാർച്ച് 10ന് സമ്മേളനം അവസാനിക്കും. ചെയർമാൻ പ്രൊഫ. ഡോ. സി.എസ്.മധു, ജോ.സെക്രട്ടറി എബി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.