ആറ്റിങ്ങലിൽ പൊലീസുകാരന്‍ ഓടിച്ച കാർ ആപകടമുണ്ടാക്കിയ സംഭവത്തിൽ ചികിത്സയിലിരുന്ന ഒരാൾ മരിച്ചു

അപകടത്തിൽ 5 ഓളം പേ‍ർക്ക് പരുക്കേറ്റിരുന്നു
One dead in car accident caused by policeman Attingal
ആറ്റിങ്ങലിൽ പൊലീസുകാരന്‍ ഓടിച്ച കാർ ആപകടമുണ്ടാക്കിയ സംഭവത്തിൽ ചികിത്സയിലിരുന്ന ഒരാൾ മരിച്ചു
Updated on

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ പൊലീസുകാരന്‍ ഓടിച്ച കാറ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 5 ഓളം പേ‍ർക്ക് പരുക്കേറ്റിരുന്നു

ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും പരുക്കേറ്റിരുന്നു. പരുക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയതെന്നാണ് എഫ്ഐആർ. അതേസമയം, അജിതിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com