കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണു; വയനാട്ടിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണു; വയനാട്ടിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Published on

കൽപ്പറ്റ: വയനാട് മുട്ടിൽ കുട്ടമംഗലത്ത് ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. മന്തോടി അക്തറിന്‍റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്.

കുട്ടി കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com