ഇരിങ്ങാലക്കുട നഗരസഭയിൽ തെരുവുനായ ശല്യം: പ്രതിപക്ഷ നേതാവിന് നായയുടെ കടിയേറ്റു, പ്രതിഷേധവുമായി പി.വി. ശിവകുമാർ

തെരുവുനായ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് പി.വി. ശിവകുമാർ
Opposition leader bitten by dog, P.V. Shivakumar protests

പി.വി. ശിവകുമാർ

Updated on

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലെ തെരുവുനായ പ്രശ്നത്തിന് ഇതുവരേയും യാതൊരു പരിഹാരവുമായില്ല. കൗൺസിൽ യോഗത്തിൽ നിരന്തരമായി തെരുവുനായ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച കൗൺസിലർ പി.വി. ശിവകുമാറിന് നേരേയും തെരുവുനായ ആക്രമണം നടന്നു.

പി.വി. ശിവകുമാറിനെ 19ആം വാർഡ് കനാൽ ബേസിൽ വച്ചാണ് ശനിയാഴ്ച തെരുവുനായ ആക്രമിച്ചത്. കൈയ്യിനാണ് കടിയേറ്റത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

3 മാസത്തിനുള്ളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്ന് ചെയർമാൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പി.വി. ശിവകുമാർ കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com