കൂറുമാറ്റം; പൈങ്ങോട്ടൂർ വൈസ് പ്രസിഡന്‍റ് നിസാർ മുഹമ്മദ് അയോഗ്യനായി

തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം മത്സരിച്ചു വിജയിച്ച് എൽഡിഎഫിനൊപ്പം ചേർന്നതിനെ തുടർന്ന് യുഡിഎഫ് നൽകിയ പരാതിയിലാണു നടപടി
paingotur vice president nisar muhammad disqualified
നിസാർ മുഹമ്മദ്
Updated on

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാർ മുഹമ്മദിനെ സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം മത്സരിച്ചു വിജയിച്ച് എൽഡിഎഫിനൊപ്പം ചേർന്നതിനെ തുടർന്ന് യുഡിഎഫ് നൽകിയ പരാതിയിലാണു നടപടി.

മുസ്ലിം ലീഗിന് അനുവദിച്ച 10-ാം വാർഡായ പനങ്കരയിൽ യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായാണു നിസാറിന്‍റെ വിജയം. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഇരു മുന്നണികളും 6 സീറ്റ് വീതം നേടിയപ്പോൾ സ്വതന്ത്ര സിസി ജെയ്‌സനെ യുഡിഎഫ് പ്രസിഡൻ്റാക്കുകയും നിസാറിനെ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു.

പിന്നീടു നിസാർ വൈസ് പ്രസിഡന്‍റ് സ്‌ഥാനം രാജിവയ്ക്കുകയും സിസിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്‌തു. തുടർന്നു തിരഞ്ഞെടുപ്പിൽ നിസാർ എൽഡിഎഫിനെ പിന്തുണക്കുകയും സീമ സിബി പ്രസിഡന്റാവുകയും ചെയ്തു. എൽഡിഎഫ് പിന്തുണയിൽ നിസാർ വീണ്ടും വൈസ് പ്രസിഡന്റായി. അവി ശ്വാസത്തിലും തിരഞ്ഞെടുപ്പിലും നിസാർ വിപ്പ് ലംഘിച്ചതോടെയാണു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് അംഗത്വം റദ്ദാക്കിയത്. താൻ സ്വതന്ത്രനാ യാണു മത്സരിച്ചതെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും നിസാർ മുഹമ്മദ് പറഞ്ഞു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com