പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്‍കണം: റാലിയും സമ്മേളനവും

പടിഞ്ഞാറെ ഇരുമലപ്പടിയില്‍ നിന്നാരംഭിച്ച റാലി നെല്ലിക്കുഴി കവലയില്‍ സമാപിച്ചു.
Palestine should be granted independent statehood: Rally and conference

പിഡിപി പഞ്ചായത്ത് കമ്മിറ്റി നെല്ലിക്കുഴിയില്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

Updated on

കോതമംഗലം: കഴിഞ്ഞ രണ്ട് വര്‍ഷമായി പലസ്തീന് മേല്‍ ഇസ്രയേല്‍ തുടരുന്ന ക്രൂര ആക്രമണങ്ങളില്‍ സമാധാന കരാര്‍ ഉണ്ടായത് ആശ്വാസകരമാണെന്നും എന്നാല്‍ പലസ്തീന് സ്വതന്ത്രരാഷ്ട്ര പദവി ലഭ്യമാക്കി ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും പിഡിപിസംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പറഞ്ഞു.

ഗസക്ക് മേല്‍ ഇസ്രയേല്‍ തുടരുന്ന ക്രൂരതക്കെതിരേ 'മര്‍ദിതരോടൊപ്പം പലസ്തീനോടൊപ്പം' എന്ന പ്രമേയത്തില്‍ പിഡിപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഐക്യദാര്‍ഢ്യ ദിനരാത്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗസ്സ കോര്‍ണര്‍ ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പടിഞ്ഞാറെ ഇരുമലപ്പടിയില്‍ നിന്നാരംഭിച്ച റാലി നെല്ലിക്കുഴി കവലയില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന ഗസ കോര്‍ണറില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഖാദര്‍ ആട്ടായം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് സുബൈര്‍ വെട്ടിയാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ല സെക്രട്ടറി മനാഫ് വേണാട്, ട്രഷറര്‍ ഹനീഫ നെടുംതോട്, നിയോജകമണ്ഡലം പ്രസിഡന്‍റ് സി.എം. കോയ, സെക്രട്ടറി റമിന്‍സ് മുഹമ്മദ്, മനാഫ് ചുരുളയില്‍, അഷറഫ് ബാവ, ഷിയാസ് പുതിയേടത്ത് തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com