യേശുദാസിന്‍റെ ശതാഭിഷേകം; പല്ലാരിമംഗലം ദേശീയ വായനശാലയില്‍ ഗാനസന്ധ്യ നടത്തി

ഗാന സന്ധ്യ ഗാനം ആലപിച്ച് കെ എ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു

പല്ലാരിമംഗലം ദേശീയ വായനശാലയിൽ നടത്തിയ ഗാന സന്ധ്യ
പല്ലാരിമംഗലം ദേശീയ വായനശാലയിൽ നടത്തിയ ഗാന സന്ധ്യ

കോതമംഗലം: ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്‍റെ ശതാഭിഷേകത്തിന്‍റെ ഭാഗമായി പല്ലാരിമംഗലം ദേശീയ വായനശാലയില്‍ ഗാനസന്ധ്യ നടത്തി. വായനശാല ഹാളില്‍ നടന്ന പരിപാടി ഗാനം ആലപിച്ച് റിട്ട. എസ്‌ഐ കെ എ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ കെ എ യൂസുഫ് അധ്യക്ഷനായി.

സെക്രട്ടറി എം എം ബഷീർ, മാവുടി ഫ്രണ്ട്സ് ലൈബ്രറി പ്രസിഡന്റ്‌ പ്രദീപ് കുമാർ, ലൈബ്രേറിയൻ എം ബി അസ്മാബീവി എന്നിവർ സംസാരിച്ചു. പി എം സിയാദ്, കെ പി മുഹമ്മദ്‌, അൻസാർ കൊച്ചിൻ എന്നിവർ ഗാനം ആലപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com