
പറവൂർ: പറവൂർ മേഖലയിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പറവൂർ തട്ടുകടവ് പുഴയിൽ നടന്ന പറവൂർ മുസിരിസ് ജലോത്സവത്തിൽ തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കളായി.
എ ഗ്രേഡ് ഫൈനലിൽ തൃശൂർ ന്യൂ ബ്രദേഴ്സിന്‍റെ പൊഞ്ഞനത്തമ്മയെ പരാജയപ്പെടുത്തിയാണു തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്‍റെ തുരുത്തിപ്പുറം ജേതാവായത്. ബി ഗ്രേഡ് ഫൈനലിൽ ജിബിസി ഗോതുരുത്തിന്‍റെ ഗോതുരുത്ത് വള്ളം ഏങ്ങണ്ടിയൂർ ഇളയൽ ഉത്സവ കമ്മിറ്റിയുടെ പമ്പാവാസനെ പരാജയപ്പെടുത്തി.
പ്രിയദർശിനി കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ തട്ടുകടവ് പുഴയിൽ നടന്ന ജലോത്സവം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജെ. രാജു അധ്യക്ഷനായി.