party leaders beat wayanad dcc president

വയനാട് കോൺഗ്രസിൽ കൈയ്യാങ്കളി; ഡിസിസി പ്രസിഡന്‍റിന് മർദനമേറ്റു

വയനാട് കോൺഗ്രസിൽ കൈയ്യാങ്കളി; ഡിസിസി പ്രസിഡന്‍റിന് മർദനമേറ്റു

ഡിസിസി പ്രസിഡന്‍റ് നിലത്ത് വീണു.
Published on

കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി നടന്ന യോഗത്തിനിടെയായിരുന്നു സംഭവം. കൈയേറ്റത്തിനു പിന്നാലെ ഡിസിസി പ്രസിഡന്‍റ് നിലത്ത് വീണു.

മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡന്‍റിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. എൻ.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്‍റ്. ഇതിൽ ഐ.സി. ബാലകൃഷ്ണൻ ഗ്രൂപ്പിനും കെ.എൽ. പൗലോസ് ഗ്രൂപ്പിനും എതിർപ്പുകളുണ്ടായിരുന്നു. ഇവരുടെ ഗ്രൂപ്പിൽപ്പെട്ടവരാണ് മർദിച്ചതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com