Local
92% ലക്ഷ്യം നേടിയ ജില്ല പത്തനംതിട്ട | Video
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പത്തനംതിട്ട: ലക്ഷ്യം വച്ച കാര്യങ്ങളിൽ 92 ശതമാനവും നേടിയ ജില്ലയാണ് പത്തനംതിട്ടയെന്ന് മന്ത്രി വീണ ജോർജ്. അത് നൂറു ശതമാനമാക്കുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും സംരംഭകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിലാണ് പ്രദർശന വിപണന മേള ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യം.