പത്തനംതിട്ട ക്ഷേത്രത്തിൽ ലഹരി സംഘത്തിന്‍റെ ആക്രമണം; 8 പേർ കസ്റ്റഡിയിൽ

വൈകിട്ട് 6 വരെ ഹർത്താൽ
pathanamthitta temple attack 8 in custody

പത്തനംതിട്ട ക്ഷേത്രത്തിൽ ലഹരി സംഘത്തിന്‍റെ ആക്രമണം; 8 പേർ കസ്റ്റഡിയിൽ

Updated on

പത്തനംതിട്ട: മേക്കൊഴൂർ ഋഷികേശ ക്ഷേത്രത്തിൽ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഗാനമേള സമയത്തുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം.

ഞായറാഴ്ച രാത്രിയാണ് ഒരു സംഘം ക്ഷേത്രത്തിന്‍റെ ബലിക്കൽപ്പുരയിൽ കയറി ജീവനക്കാരനെ മർദിക്കുകയും, ഉത്സവത്തിനായി സ്ഥാപിച്ച കട്ടൗട്ടും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തത്.

ആക്രമണത്തിൽ പങ്കെടുത്തവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നുമാണ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആരോപിക്കുന്നത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ മൈലപ്ര പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com