
പത്തനംതിട്ട: കുമ്പഴയിൽ കാറിടിച്ച് ഒരാൾ മരിച്ചു. വഞ്ചിപൊയ്ക സ്വദേശി പ്രസന്നൻ (52) ആണ് മരിച്ചത്. കാർ യാത്രികരായ മറ്റ് രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിതവേഗത്തിലെത്തിയ കാർ പ്രസന്നനെ ഇടിക്കുകയും തുടർന്ന് സമീപത്തെ മതിലിൽ ഇടിച്ചു കയറുകയുമായിരുന്നു. കാർ യാത്രക്കാർ മദ്യലഹരിയിലായിരുന്നുവെന്നു ദൃക്ഷ്സാക്ഷികൾ പറഞ്ഞു.