പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വരി നിന്ന രോഗിയുടെ തലയിൽ ചക്ക വീണു

ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനാവുകയായിരുന്നു
patient injured after jackfruit falls on head at pathanamthitta general hospital

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വരി നിന്ന രോഗിയുടെ തലയിൽ ചക്ക വീണു

jackfruit - representative image

Updated on

പത്തനംതിട്ട: മരുന്ന് വാങ്ങാൻ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്ക വീണു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നും സംഭവം.

ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായർക്ക് (78) പരുക്കേറ്റു. അത്യാഹിത വിഭാഗത്തിനു മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നു വീണത്.

ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനാവുകയായിരുന്നു. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരുക്കുണ്ട്. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com