

പെരുമ്പാവൂർ പൊലീസ് ബാഡ്മിന്‍റൺ കോർട്ട് നിർമാണം തുടങ്ങി
പെരുമ്പാവൂർ: പെരുമ്പാവൂർ കാഞ്ഞിരക്കാട് ആധുനിക സൗകര്യങ്ങളോടുകൂടിയ പൊലീസ് ബാഡ്മിൺ കോർട്ടിന്‍റെ നിർമ്മാണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക്ക് മീണ, അഡീഷണൽ എസ്പി ടി ബി.വിജയൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് വിനോദ് വി. മാത്യു, പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ ദേവ് തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരക്കാട് പൊലീസ് കാന്‍റീന് സമീപമാണ് ബാഡ്മിന്‍റൻ കോർട്ട് നിർമ്മിക്കുന്നത്. ഒരേ സമയം രണ്ട് ഡബിൾസ് ടീമുകൾക്ക് മത്സരിക്കാവുന്ന തരത്തിലാണ് ആധുനിക കോർട്ട് ഒരുങ്ങുന്നത്.