പെരുമ്പാവൂർ സബ് ഡിവിഷൻ ഓഫിസിനും കോട്ടപ്പടി പൊലീസ് സ്റ്റേഷനും ഐഎസ്ഒ സർട്ടിഫിക്കറ്റ്

കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവത്ക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം തുടങ്ങിയവയിൽ മികവ്
perumbavoor sub-division office and kottapady police station get iso certificate

കോട്ടപ്പടി പൊലീസ് സ്റ്റേഷൻ

Updated on

കോതമംഗലം: റൂറൽ ജില്ലയിലെ പെരുമ്പാവൂർ സബ് ഡിവിഷൻ ഓഫിസിനും കോട്ടപ്പടി പൊലീസ് സ്റ്റേഷനും ഐഎസ്ഒ സർട്ടിഫിക്കറ്റ്.

കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവത്ക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് തിങ്കളാഴ്ച രാവിലെ 11ന് കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ റേഞ്ച് ഡിഐജി ഡോ. എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി എം. ഹേമലത മുഖ്യ പ്രഭാഷണം നടത്തും.

ഐഎസ്ഒ പ്രതിനിധി എൻ. ശ്രീകുമാർ സർട്ടിഫിക്കറ്റ് സമർപ്പിക്കും. പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യ അധ്യക്ഷത വഹിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com