കുമാരനല്ലൂർ ദേവീവിലാസം സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 17ന് തുടക്കം

നവംബർ 18 ശനിയാഴ്ച നടക്കുന്ന പൂർവ അധ്യാപക- അനധ്യാപക, വിദ്യാർഥി സംഗമം രാവിലെ 9.30ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും
കുമാരനല്ലൂർ ദേവീവിലാസം സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 17ന് തുടക്കം

കോട്ടയം: നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കുമാരനല്ലൂർ ദേവീവിലാസം വിദ്യാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.

ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി മുഖ്യ പ്രഭാഷണം നടത്തും. കലാ- സാംസ്കാരിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ സംവിധായകൻ ജയരാജും, ജൂബിലി ലോഗോ പ്രകാശനം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും നിർവഹിക്കും.

നവംബർ 18 ശനിയാഴ്ച നടക്കുന്ന പൂർവ അധ്യാപക- അനധ്യാപക, വിദ്യാർഥി സംഗമം രാവിലെ 9.30ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആയിരിക്കും. എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലറും പൂർവ വിദ്യാർഥിയുമായ സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് പൂർവ അധ്യാപക - അനധ്യാപകരെ ആദരിക്കലും പൂർവ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. സ്കൂൾ മാനേജർ സി.എൻ ശങ്കരൻ നമ്പൂതിരി, ജൂബിലി ആഘോഷ കമ്മറ്റി ചെയർമാൻ പി.എൻ ശശിധരൻ നായർ, ജനറൽ കൺവീനർ ആർ.അജീഷ്, ജോ. കൺവീനർ കെ.എൻ സുധാകുമാരി, പി.ടി.എ പ്രസിഡന്റ് സി.റ്റി ഹരി തുടങ്ങിയവർ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com