വൈഷ്ണവി
Local
ആറ്റിങ്ങലിൽ പ്ലസ്ടു വിദ്യാർഥിനി പൊള്ളലേറ്റ് മരിച്ചനിലയിൽ
സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇളംബതടത്തിൽ വൈഷ്ണവം വീട്ടിൽ വൈഷ്ണവി (17) യാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെൺകുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.