പോക്സോ കേസ് പ്രതി ജയിലിൽ തൂങ്ങി മരിച്ചു

രാവിലെ സഹതടവുകാർ ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയ സമയത്താണ് ജയിലെ ശുചിമുറിയിൽ പ്രതി തൂങ്ങി മരിച്ചത്
POCSO case accused hangs himself in jail

പോക്സോ കേസ് പ്രതി ജയിലിൽ തൂങ്ങി മരിച്ചു

file image

Updated on

ഇടുക്കി: പോക്സോ കേസ് പ്രതി പീരുമേട് സബ് ജയിലിൽ ആത്മഹത്യ ചെയ്തു. കുമളി സ്വദേശി കുമാർ (35) ആണ് മരിച്ചത്. പോക്സോ കേസിൽ 2024 മുതൽ റിമാൻഡിൽ കഴിഞ്ഞു വരുകയായിരുന്നു.

രാവിലെ സഹതടവുകാർ ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയ സമയത്താണ് ജയിലെ ശുചിമുറിയിൽ പ്രതി തൂങ്ങി മരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com