മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഞായറാഴ്ച രാത്രി 8.15 ഓടെയാണ് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള - അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിലാണ് അപകടമുണ്ടായത്
police driver suspended for drunken drive

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Updated on

മാള (തൃശൂർ): മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ചാലക്കുടി ഹൈവേ പൊലീസ് ഡ്രൈവർ പി.പി. അനുരാജിന് സസ്പെൻഷൻ. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള - അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് ഇയാൾ അപകടമുണ്ടാക്കിയത്.

തിങ്കളാഴ്ച മുതലാണ് സസ്പെൻഷന് പ്രാബല്യമെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ IPS പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com