ആളൂരിൽ നിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചതോടെയാണ് സലേഷ് തഞ്ചാവൂരിൽ ഉണ്ടെന്ന് പൊലീസിന് മനസിലായത്.
 പി.എ. സലേഷ്
പി.എ. സലേഷ്

തൃശൂർ: ഒരാഴ്ച മുൻപ് ആളൂരിൽ നിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി. ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ പി.എ. സലേഷിനെയാണ് (34) തഞ്ചാവൂരിൽ നിന്ന് കണ്ടെത്തിയത്. ഇയാളെ മേയ് 8 മുതൽ കാണാനില്ലായിരുന്നു. എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചതോടെയാണ് സലേഷ് തഞ്ചാവൂരിൽ ഉണ്ടെന്ന് പൊലീസിന് മനസിലായത്. പിന്നീട് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തഞ്ചാവൂരിലെത്തി.

ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ചോദ്യെ ചെയ്തു കൊണ്ടിരിക്കുകയാണ്. മേയ് 8ന് സ്റ്റേഷനിലേക്കെന്ന പേരിൽ പുറത്തു പോയ സലേഷ് തിരിച്ചെത്താതായതോടെ ബന്ധുക്കളാണ് പരാതി നൽകിയത്.

സലേഷിന്‍റെ ബൈക്ക് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്താണ് സലേഷ് തഞ്ചാവൂരിലേക്ക് പോയത്.

Trending

No stories found.

Latest News

No stories found.