അതിഥിത്തൊഴിലാളികൾക്കു വേണ്ടി പൊലീസിന്‍റെ പദ്ധതികൾ

മെഡിക്കൽ ക്യാംപുകളും ബോധവത്കരണ ക്യാംപുകളും നടത്തി
അതിഥിത്തൊഴിലാളികൾക്കു വേണ്ടി പൊലീസിന്‍റെ പദ്ധതികൾ
Updated on

ആലുവ: അതിഥിത്തൊഴിലാളികളുടെ കാവലിനും കരുതലിനും വിവിധ പദ്ധതികളുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. മുപ്പത്തടത്തും പെരുമ്പാവൂരുമായി രണ്ട് മെഡിക്കൽ ക്യാംപുകളും ബോധവത്കരണ ക്യാംപുകളും നടത്തി. പ്രഗത്ഭരായ ഡോക്റ്റർമാർ ക്യാംപിൽ തൊഴിലാളികളെ പരിശോധിക്കുകയും മരുന്ന് നൽകുകയും ചെയ്തു.

ആയിരക്കണക്കിന് ആളുകളാണ് ക്യാംപിൽ പങ്കെടുത്തത്. കൂടുതൽ ക്യാംപുകൾ നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷൻ പരിധിയിലെ മുഴുവൻ സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടപടി ഊർജിതമായി നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

അതിഥി തൊഴിലാളികളുടെ ഭാഷയിൽ അവർ താമസിക്കുന്ന പ്രദേശത്ത് ചെന്ന് ബോധവത്കരണം നടത്തുന്നുണ്ട്. ലഘുലേഖകളും വിതരണം ചെയ്യുന്നു. ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. വീഡിയോ ചിത്രങ്ങളും നിർമിച്ച് പ്രചരിപ്പിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com