കോതമംഗലത്തെ പൊലീസ് ക്വാർട്ടേഴ്സുകൾ നോക്കാൻ ആരുമില്ലാതെ നശിക്കുന്നു

കേസിൽപ്പെട്ട വാഹനങ്ങളും ഇവിടെയാണ് തള്ളിയിരിക്കുന്നത്
കോതമംഗലത്തെ പൊലീസ് ക്വാർട്ടേഴ്സുകൾ നോക്കാൻ ആരുമില്ലാതെ നശിക്കുന്നു

കോതമംഗലം: കോതമംഗലത്തെ പൊലിസ് ക്വാർട്ടേഴ്സുകൾ താമസിക്കാനും തിരിഞ്ഞുനോക്കാനും ആരുമില്ലാതെ നശിക്കുന്നു. പരിസരം കാടുമൂടികിടക്കുകയാണ്. പുതിയ ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കാനെന്ന പേരിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച സ്ഥലം എട്ടുവർഷമായി ഉപേഷിക്കപ്പെട്ടഅവസ്ഥയിലാണ്.

കേസിൽപ്പെട്ട വാഹനങ്ങളും ഇവിടെയാണ് തള്ളിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധർക്കും ഇഴജന്തുക്കൾക്കുമാണ് ക്വാർട്ടേഴ്സുകളും പരിസരവും ആശ്രയമായിരിക്കുന്നത്.

കോതമംഗലത്തെ പൊലിസ് ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥയും പരിസരത്തെ സാഹചര്യവും പലതവണ പോലിസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ് പറഞ്ഞു.നടപടി വൈകിയാൽ സമരരംഗത്തിറങ്ങുമെന്നും അദേഹം മുന്നറിയിപ്പ് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com