വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനു മേൽ പൊലീസ് കൊലക്കുറ്റം ചുമത്തി.
Woman dies after consuming poison; Police call it brutal murder

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; ക്രൂര കൊലപാതകമെന്ന് പൊലീസ്

Updated on

ഇടുക്കി: വിഷം ഉളളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ സ്വദേശിനിയുടേത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ് വിഷം ഉളളിൽ ചെന്ന് മരിച്ചത്.

സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനു മേൽ പൊലീസ് കൊലക്കുറ്റം ചുമത്തി. കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിച്ചത് ഭർത്താവാണെന്ന് ജോർലി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിരുന്നു.

20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ജോർലിയെ വിവാഹം കഴിച്ച് അയച്ചപ്പോൾ പിതാവ് ജോൺ നൽകിയിട്ടുണ്ട്. പിന്നീട് നാല് ലക്ഷം രൂപ പലപ്പോഴായി നൽകി.

എന്നാല്‍ മദ്യപിച്ച് പണം ധൂര്‍ത്തടിച്ച ടോണി വീട്ടില്‍ നിന്നും കൂടുതല്‍ പണം വാങ്ങാന്‍ നിര്‍ബന്ധിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com