അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിന് പൊലീസിന്‍റെ വീഡിയോ സന്ദേശം

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങളും ഇതിന്‍റെ ആവശ്യകതയും വിശദമായി പ്രതിപാദിക്കുന്നു

ആലുവ: അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഊർജിതമാക്കാൻ വീഡിയോ സന്ദേശവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഹിന്ദിയിൽ തയാറാക്കിയ വിഡിയോ അവതരിപ്പിക്കുന്നത് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ആണ്.

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങളും ഇതിന്‍റെ ആവശ്യകതയും വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു. രജിസ്ട്രേഷൻ സമയം, സ്ഥലം, ബന്ധപ്പെടേണ്ട നമ്പർ എന്നിവയും ചേർത്തിട്ടുണ്ട്.

ഇതിനകം റൂറൽ ജില്ലയിൽ രജിസ്ട്രേഷൻ എഴുപത്തായ്യായിരം കടന്നു. അതിഥിത്തൊഴിലാളികൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com