ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

അമ്മ വഴക്ക് പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Polytechnic student found dead inside house in Attingal

ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

file image

Updated on

തിരുവനന്തപുരം: ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്ക്കോട് മങ്കാട്ടുമൂല ചൂളയിൽ കീർത്തനത്തിൽ വേണു - സുനിത ദമ്പതികളുടെ മകൾ കീർത്തന (17) ആണ് മരിച്ചത്. വീടിനുളളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ അച്ഛനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിന്‍റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com