ഭാര്യയെ കൊന്ന കേസിൽ പ്രതി, 2 തവണ ജയിൽ ചാടാൻ ശ്രമം; പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാരന്‍ ജീവനൊടുക്കി

രോഗബാധയെ തുടര്‍ന്ന് ശ്രീനിവാസനെ ഏകാന്ത സെല്ലിലേക്കു മാറ്റിയിരുന്നു
poojapura central jail inmate death

ഭാര്യയെ കൊന്ന കേസിൽ പ്രതി, 2 തവണ ജയിൽ ചാടാൻ ശ്രമം; പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാരന്‍ ജീവനൊടുക്കി

Poojappura Central Jail - file image

Updated on: 

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജീവപര്യന്തം തടവുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി ശ്രീനിവാസനെ (51) യാണ് സെല്ലിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

രോഗബാധയെ തുടര്‍ന്ന് ശ്രീനിവാസനെ ഏകാന്ത സെല്ലിലേക്കു മാറ്റിയിരുന്നു. ബുധനാഴ്ച രാത്രി സെല്ലിനുള്ളില്‍ തൂങ്ങിമരിക്കുകയാിരുന്നു.

ജയില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2001 ല്‍ ഭാര്യയെ കൊലത്തിയ കേസിൽ ശ്രീനിവാസൻ അറസ്റ്റിലായത്. പിന്നീട് 2 തവണ ഇയാൾ ജയിൽ ചാടാൻ ശ്രമിച്ചിരുന്നു.