കനത്ത മഴയിൽ പൂയംകുട്ടി പുഴ കരകവിഞ്ഞു; മലയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

മേഖലയിലെ ജങ്കാർ സർവീസ് തടസപ്പെട്ടു.
Pooyamkutty River overflows due to heavy rain; highland villages cut off

പൂയംകുട്ടി പുഴ

Updated on

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. മഴ കനത്തതോടെ കോതമംഗലത്തെ പൂയംകുട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി.

ഇതോടെ ഈ മേഖലയിലെ ജങ്കാർ സർവീസ് തടസപ്പെട്ടു. ചപ്പാത്ത് മുങ്ങിയതോടെ ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാര്യം, കുഞ്ചിപ്പാറ, തലവച്ചപ്പാറ, തേര, കല്ലേലിമേട് തുടങ്ങിയ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

logo
Metro Vaartha
www.metrovaartha.com