ഗര്‍ഭിണി ഭർതൃഗൃഹത്തില്‍ ജീവനൊടുക്കി

11 മാസം മുമ്പാണ് പേരേറ്റില്‍ സ്വദേശിയായ കിരണിനെ ലക്ഷ്മി വിവാഹം ചെയ്തത്
ഗര്‍ഭിണി ഭർതൃഗൃഹത്തില്‍ ജീവനൊടുക്കി

വര്‍ക്കല: ഗര്‍ഭിണി ഭർതൃഗൃഹത്തില്‍ ജീവനൊടുക്കി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ബൈജു- ലീന ദമ്പതികളുടെ മകള്‍ ലക്ഷ്മി (അമ്മു-19) ആണ് മരിച്ചത്. ഒന്നരമാസം ഗര്‍ഭിണിയായിരുന്നു.

പേരേറ്റില്‍ ശങ്കരന്‍ മുക്കിന് സമീപത്തെ വാടകവീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം മുമ്പാണ് പേരേറ്റില്‍ സ്വദേശിയായ കിരണിനെ ലക്ഷ്മി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു.

ചെമ്പകമംഗലത്ത് സായ് റാം കോളെജില്‍ ഫൈനല്‍ ഇയര്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ലക്ഷ്മി തുടര്‍ന്ന് പഠിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായും അബോര്‍ഷന്‍ വേണമെന്ന ലക്ഷ്മിയുടെ അവശ്യം ഭർതൃവീട്ടുകാര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിഗമനം.

വര്‍ക്കല എഎസ്പിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംഭവത്തിൽ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com