സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ.
Private bus owners to go on indefinite strike

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Updated on

കോട്ടയം: സംസ്ഥാനത്ത് കാലങ്ങളായി സർവീസ് നടത്തിയിരുന്ന ദീർഘ ദൂര ബസുകളുടെ ലിമിറ്റഡ് സ്‌റ്റോപ്പ് പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും, വിദ്യാർഥി കൺസഷൻ യഥാർഥ വിദ്യാർഥികൾക്ക് മാത്രമാക്കി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും, നിസാര കാരണങ്ങൾ പറഞ്ഞ് ബസുടമകളിൽ നിന്ന് ഭീമമായ തുക പിഴ ചുമത്തുന്ന മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും കിരാത നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബസ് സർവീസുകൾ നിർത്തിവെക്കുവാൻ ബസുടമകൾ നിർബന്ധിതമായിരിക്കുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ.

ബസ് വ്യവസായത്തിന്‍റെ നിലനിൽപിനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി, ഗതാഗത മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് പല പ്രാവശ്യങ്ങളിലായി മാറി മാറി നിവേദനങ്ങൾ നൽകുകയും ഫെഡറേഷൻ പ്രസിഡന്‍റ് കെ.കെ. തോമസ് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം നടത്തുകയും സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ ഫെഡറേഷൻ അംഗങ്ങൾ പ്രതിഷേധ സംഗമങ്ങളും പ്രകടനങ്ങളും നടത്തിയിട്ടും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.

സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തി വെച്ചുകൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായതെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്‍റെ രീതിയും തീയതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. തോമസ്. സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയിന്‍റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡന്‍റ് ജാക്‌സൻ സി. ജോസഫ്, സെക്രട്ടറി സുരേഷ് എന്നിവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com