കോതമംഗലത്ത് കനത്ത മഴയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

ജല ജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ ഇടാൻ കുഴിച്ച കുഴി അടക്കാത്തത് കൊണ്ടാണ് അതിലൂടെ മഴ വെള്ളം ഇറങ്ങി സംരക്ഷണ കെട്ട് ഇടിഞ്ഞത്
protective wall of the road collapsed in Kothamangalam due to heavy rain
കനത്ത മഴയിൽ കോതമംഗലത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
Updated on

കോതമംഗലം : കനത്ത മഴയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞു.ആവോലിച്ചാൽ- മെന്തണ്ട് റോഡിന്‍റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇതുമൂലം സമീപമുള്ള ഏതാനും കുടുംബങ്ങൾ അപകട ഭീഷണിയിലാണ്. ജല ജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ ഇടാൻ കുഴിച്ച കുഴി അടക്കാത്തത് കൊണ്ടാണ് അതിലൂടെ മഴ വെള്ളം ഇറങ്ങി സംരക്ഷണ കെട്ട് ഇടിഞ്ഞത്. ഇതിനു താഴെ ഭാഗത്ത്‌ ഉള്ള 15 ഓളം കുടുംബങ്ങൾ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലായി .100 കണക്കിന് കുടുംബങ്ങൾക്ക് ഇതോടെ വഴി ഇല്ലാത്ത അവസ്ഥയായി.

അടിയന്തരമായി റോഡ് നന്നാക്കണമെന്നും, താഴെയുള്ള കുടുംബങ്ങളെ അത് വരെ മാറ്റി പാർപ്പിക്കണമെന്നും സ്ഥലം സന്ദർശിച്ച കവളങ്ങാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ പറഞ്ഞു.മെമ്പർമാരായ സൗമ്യ ശശി,ജിൻസിയ ബിജു, ജിൻസി മാത്യു തുടങ്ങിയവരും ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com