
പ്രതിഷേധ പ്രകടനം
കോതമംഗലം: ഷാഫി പറമ്പിൽ എംപിയെയും യുഡിഎഫ് നേതാക്കളെയും പേരാമ്പ്രയിൽ വച്ച് അതിക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചെറിയ പള്ളിത്താഴത്ത് നടന്ന പ്രതിഷേധയോഗത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് ഷമീർ പനക്കൽ അധ്യക്ഷനായി. കെപിസിസി അംഗം എ.ജി. ജോർജ് ഉദ്ഘാടനം നടത്തി.
കെ.പി. ബാബു, അബു മൊയ്തീൻ, പ്രിൻസ് വർക്കി, എൽദോസ് കീച്ചേരി, എം.എ. കരീം, നോബിൾ ജോസഫ്, അനൂപ് ജോർജ്, അനൂപ് കാസിം, സണ്ണി വർഗീസ്, പരീത് പട്ടമ്മാവുടി, പി.എം. നവാസ്, സീതി മുഹമ്മദ്, ഭാനുമതി രാജു, പി.ആർ. അജി, സത്താർ വട്ടക്കുടി, മത്തായി കോട്ടക്കുന്നേൽ, പി.ടി. ഷിബി, ജെസി സാജു, ഗോപി നാടുകാണി, എൽദോസ് എം ദാനിയേൽ, സലീം മംഗലപ്പാറ, സണ്ണി വേളൂക്കര, ബിനോയ് പുളിനാട്ട്, കെ.എം. ഹാരിസ്, കെ.വി. ആന്‍റണി, കെ.എം. സലീം, എം.വി. റെജി, നജീബ് റഹമാൻ, വിനോദ് മേനോൻ, ബഷീർ പുല്ലോളി, വിൽ സൺ പിണ്ടിമന, അലി പടിഞാറച്ചാലി, രാജു വർഗീസ്, സുരേഷ് ആലപ്പാട്ട്, ബഷീർ ചിറങ്ങര, എബി നമ്പിച്ചം കുടി, ബേസിൽ തണ്ണിക്കോട്ട്, ചന്ദ്രലേഖ ശശിധരൻ, ബേസിൽ പാറേക്കുടി, മഞ്ജു സാബു, റെനു ജോർജ്, അനിൽ രാമൻ നായർ, കെ.പി. കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.