പുളിപറമ്പ് ബി.എഡ്. കോളെജ് കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച

ബെന്നി ബഹന്നാൻ എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
പുളിപറമ്പ് ബി.എഡ്. കോളെജ് കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച
Updated on

മാള: സി.എഫ്.ഐ. ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ പൊയ്യ പഞ്ചായത്തിലെ പുളി പറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ഹിന്ദി പ്രചാര കേന്ദ്ര കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്‍റെ പുതിയ കെട്ടിടം ശനിയാഴ്ച വൈകീട്ട് 4.30 ന് ഉദ്ഘാടനം ചെയ്യുമെന്ന് കോളെജ് അധികൃതർ അറിയിച്ചു. ബെന്നി ബഹന്നാൻ എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കാലിക്കറ്റ് സർവ്വകലാശാല വൈ. ചാൻസിലർ ഡോ.എം.കെ.ജയരാജ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും.

5 നിലകളിലായി 35000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ബി.എഡ്. വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിയുന്ന വിധത്തിലാണ് സജീകരണങ്ങൾ നടത്തിയിരിക്കുന്നത് എന്ന് കോളെജ് അധികൃതർ പറഞ്ഞു. 5 നിലകളും മുഴുവൻ എയർകണ്ടീഷൻ സംവിധാനം, ആധുനിക ലൈബ്രറി, ജിംനേഷ്യം, സ്പോർട്ട്സ് ,ആർട്ട് സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും വിപുലമായ എസി ഓഡിറ്റോറിയവും ഈ കോളെജിന്‍റെ പ്രത്യേകതയാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ തന്നെ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് പെയ്യ പഞ്ചായത്തിലെ പുളിപറമ്പിൽ സ്ഥിതി ചെയ്യുന്ന ഈ കോളെജിൽ ഒരുക്കിയിരിക്കുന്നത്. കോളെജ് പ്രിൻസിപ്പാൾ ഡോ. രഞ്ജിഷ ആർ. അസി.പ്രൊഫസർമാരായ ദീപ്തി സുരേഷ്, ഡോ. വിശ്വം ഗോപാൽ, ഗോപീകൃഷ്ണൻ കൊവി. എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com