മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; അച്ഛന്‍റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്

ശനിയാഴ്ച അർധരാത്രിയാണ് റഫീഖിന്‍റെ വീട്ടിലെത്തി ആഷിഫ് ഓട്ടോ റിക്ഷ കത്തിച്ചത്.
Questioned for harassing his daughter; Youth sets father's autorickshaw on fire

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്‍റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്

Updated on

പാലക്കാട്: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തയാളുടെറെ ഓട്ടോ റിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്‍റെ ഓട്ടോ റിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രതി ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച അർധരാത്രിയാണ് റഫീഖിന്‍റെ വീട്ടിലെത്തി ആഷിഫ് ഓട്ടോ റിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോ റിക്ഷ.

കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. ഒത്തുതീർപ്പിനു തയാറല്ലെന്ന് റഫീക്കിന്‍റെ കുടുംബം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com