പൊട്ടി വീണ കേബിളിൽ കുരുങ്ങി ഗുരുതര പരുക്ക്, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സംഭവത്തിൽ ഒന്നരമാസത്തിനുശേഷം കേബിൾ കരാറുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Housewife dies tragically after getting entangled in a fallen cable and sustaining serious injuries

പുഷ്പി സേവിയർ

Updated on: 

കൊച്ചി: പൊട്ടിവീണ കേബിളിൽ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സുന്ദരഗിരി മൂലമൊഴി വീട്ടിൽ പുഷ്പി സേവിയറാണ് (63) മരിച്ചത്. രണ്ടുമാസം മുമ്പ് കളമശ്ശേരി ഗ്ലാസ് ഫാക്റ്ററി റോഡിൽ പത്താം പീയൂസ് പള്ളിയുടെ മുൻവശത്ത് കിടന്ന കേബിൾ കുരുങ്ങിയാണ് പുഷ്പിക്ക് ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞ രണ്ടുമാസത്തിലേറെയായി അബോധാവസ്ഥയിൽ ഇടതു വശം തളർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജിക്കൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ഒന്നരമാസത്തിനുശേഷം കേബിൾ കരാറുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.