കാസർഗോഡ് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; റെയിൽവേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു

ട്രെയിനിൽ‌ ക‍യറുന്നതിനിടെ താഴേയ്ക്ക് വീണ രാജശേഖരന്‍റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കൈ കുടുങ്ങുകയായിരുന്നു
railway employee lost his hand in train accident kasaragod

റെയിൽവേ ഉദ്യോഗസ്ഥൻ രാജശേഖരൻ

Updated on

കാസർഗോഡ്: കുമ്പളയിൽ ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ താഴെ വീണ റെയിൽവേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശി രാജശേഖരനാണ് (36) അപകടത്തിൽപെട്ടത്. വലതുകൈയാണ് അറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം.

കുമ്പളയിൽ വച്ച് തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ ക‍യറുന്നതിനിടെ താഴേയ്ക്ക് വീണ രാജശേഖരന്‍റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഉടൻ തന്നെ പിടിച്ച് കയറ്റിയെങ്കിലും കൈ അറ്റു പോവുകയായിരുന്നു. നിലവിൽ ഇയാൾ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com