പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ

ബന്ധു വീട്ടിലെത്തിയ കുട്ടിയെ ബന്ധുവും അയൽവാസിയുമായ പ്രതി ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Relative arrested for molesting minor boy

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ

Updated on

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലഹരി നൽകി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുരയിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസം.

ബന്ധു വീട്ടിലെത്തിയ കുട്ടിയെ ബന്ധുവും അയൽവാസിയുമായ പ്രതി ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് കുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അച്ഛൻ മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

എന്നാൽ, കുട്ടി ലഹരി വസ്തുക്കളോട് അതീവ താത്പര്യം കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ട രണ്ടാനമ്മ കുട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് കുട്ടി നടന്ന കാര്യങ്ങൾ അമ്മയോട് പറയുകയും ചെയ്തു. കുടുംബം പൊലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com