കോതമംഗലത്ത് കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു

30 അടി താഴ്ചയിൽ 6 അടിയോളം വെള്ളമുള്ള കിണറ്റിലാണ് പോത്തു വീണത്
rescue buffalo that fell into a well in Kothamangalam

കോതമംഗലത്ത് കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു

Updated on

കോതമംഗലം: കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കോട്ടപ്പടി പഞ്ചായത്ത് വാർഡ് 8 നാഗഞ്ചേരി, മൈലുങ്കൽ പൗലോസിന്‍റെ ഒന്നര വയസുള്ള പോത്ത് താഴശേരിയിൽ ജയദേവന്‍റെ 30 അടി താഴ്ചയിൽ 6 അടിയോളം വെള്ളമുള്ളകിണറിൽ വീഴുകയായിരുന്നു.

കോതമംഗലം അഗ്നിരക്ഷാ സേനയെത്തി കരക്ക്കയറ്റി ഉടമയെ ഏൽപ്പിച്ചു. സീനിയർ ഫയർ ഓഫിസർ സിദ്ധീഖ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ഒ. എ ആബിദ്, നന്ദു കൃഷ്ണൻ, പി.കെ ശ്രീജിത്ത്,വി എച് അജ്നാസ്, ഹോംഗാർഡ് സി ഉണ്ണികൃഷ്ണൻ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com