പ്രണയ നൈരാശ്യം; കോഴഞ്ചേരിയിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു

ആക്രമണത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പൊലീസിന് കൈമാറുകയായിരുന്നു
The deceased, Dinsha; the accused, Jithu.

കൊല്ലപ്പെട്ട ദിൻഷ, പ്രതി ജിത്തു

Updated on: 

കോഴഞ്ചേരി: റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. പ്രതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിൽ ചൊവ്വാഴ്ചയാണ് സംഭവം.

കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. ദിൻഷയുടെ സുഹൃത്തായ കീഴുകര സ്വദേശി ജിത്തു ആണ് കൃത്യം നടത്തിയത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

രണ്ടാഴ്ച മുൻപാണ് യുവതി റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. നിലവിൽ പരിശീലനത്തിലായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പൊലീസിന് കൈമാറുകയായിരുന്നു. മൃതദേഹം കോഴഞ്ചേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com