കൊച്ചിയിലെ മൂന്നാം റോ-റോ വെസൽ വിവാദത്തിൽ: 8 വർഷം കൊണ്ട് വില ഇരട്ടി

നിലവിൽ സർവീസ് നടത്തുന്ന രണ്ടു റോ-റോ വെസലുകളും കൊച്ചി നഗരസഭയ്ക്ക് കാര്യമായ വരുമാനത്തെക്കാൾ നഷ്ടമെന്ന് വാദം
കൊച്ചി റോ-റോ സർവീസ്.
കൊച്ചി റോ-റോ സർവീസ്.

മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ മൂന്നാമത് റോ-റോ വെസൽ ഇടപാട് വിവാദത്തിൽ. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച് 2016 ൽ സർവീസിനിറക്കിയ റോ-റോ ഒന്നിന് ഏഴരക്കോടി രൂപയായിരുന്നു വില. രണ്ടു ജങ്കാറിന് ചെലവ് 15 കോടി രൂപയും ഇരു ജെട്ടികൾക്കുമായി രണ്ടരക്കോടിയും. എന്നാൽ, എട്ട് വർഷം പിന്നിട്ടപ്പോൾ റോ-റോ വെസൽ ഒന്നിന് 15 കോടി രൂപയായതാണ് വിവാദത്തിനു കാരണം.

നിലവിൽ സർവീസ് നടത്തുന്ന രണ്ടു റോ-റോ വെസലുകളും കൊച്ചി നഗരസഭയ്ക്ക് കാര്യമായ വരുമാനത്തെക്കാൾ നഷ്ടമാണന്നാണ് റിപ്പോർട്ടുകളും കണക്കുകളും ചൂണ്ടിക്കാട്ടുന്നത്. നഗരസഭയുടെതായ രണ്ട് റോ-റോകളും സർവീസ് നടത്തുന്നത് കിൻകോയാണ്. ഏഴ് വർഷക്കാലം കൊച്ചി അഴിമുഖത്ത് സർവീസ് നടത്തിയിട്ടും നഗരസഭയ്ക്ക് ലഭിച്ചത് പലിശയിനത്തിൽ പോലും കൂട്ടാനാകില്ലെന്നാണ് ബന്ധപ്പെട്ടവർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള റോ-റോ വെസലുകളുടെ യാത്രാ സുരക്ഷിതത്വവും ഏറെ ആശങ്കയുണർത്തുകയാണ്. മാസത്തിൽ രണ്ടും മൂന്നും തവണ വിവിധ തകരാറുകളുടെ പേരിൽ സർവീസുകൾ മുടങ്ങുകയും ചെയ്യുന്നു. കൊച്ചി അഴിമുഖ കടത്ത് യാത്ര സുരക്ഷിതത്വം ഉറപ്പാക്കാൻ കൊച്ചി നഗരസഭയും കിൻകോയും തയ്യാറാകണമെന്ന് ആവശ്യമുയരുകയാണ്.

മൂന്നാമത് റോ- റോയുടെ വില നിർണയത്തിലും കരാർ വ്യവസ്ഥകളിലും സുതാര്യത ഉറപ്പാക്കുക, നിലവിലുള്ള റോ-റോ സംവിധാനം കാര്യ ക്ഷമമാക്കുക, യാത്രക്കാരുടെ സുരക്ഷിത യാത്ര ഉറപ്പാക്കുക എന്നാവശ്യവുമായി ജനകീയ സമരത്തിനും നിയമ നടപടികൾക്കുമൊരുങ്ങുകയാണ് ജനകീയ സംഘടനകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com