
ഇടുക്കി: ഉപ്പുതറ ടൗണിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. വഴകാട് കിഴുകാനം സ്വദേശിനി സരസമ്മയാണ് മരിച്ചത്.
റോഡ് മുറിച്ചു കിടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നും ഉപ്പുതറയിലേക്ക് രോഗിയെ കൊണ്ടുപോകാനായെത്തിയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് സരസമ്മ മരിച്ചത്.