നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി; 6 പേർക്ക് പരുക്ക്

ഇന്നു രാവിലെ തലപ്പുഴ കെഎസ്ഇബി ഓഫിസിനു സമീപമാണ് അപകടം നടന്നത്
accident
accident

വയനാട്: തലപ്പുഴയിൽ നിയന്ത്രണം വിട്ടെത്തിയ ടൂറിസ്റ്റ് ബസ് പിക്കപ്പിലിടിച്ചു കയറി ആറുപേർക്ക് പരുക്ക്. കണ്ണൂർ എആർ ക്യാംപിലെ പൊലീസുകാരും കപടുംബവും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ തലപ്പുഴ കെഎസ്ഇബി ഓഫിസിനു സമീപമാണ് അപകടം നടന്നത്. വൈദ്യുതി ലൈൻ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ കയറ്റിയ പിക്കപ്പിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാത്തതിൽ വൈദ്യുതി പോസ്റ്റ് ബസിനു മുകളിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന 6 ബൈക്കുകൾക്കും കേടുുപാടുകൾ സംഭവിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com