ഭാരവാഹനങ്ങൾ ഓടി റോഡ് ചെളിക്കുണ്ടായി: പുറത്തിറങ്ങാൻ കഴിയാതെ വീട്ടുകാർ

ചെളിക്കുണ്ടായി കിടക്കുന്ന വഴിയിലൂടെ വാഹനം കൊണ്ടു പോകാൻ കഴിയാത്തതിനാൽ ഏലിയാമ്മയുടെ മകൻ അനീഷും ഭാര്യ ആര്യയും ജോലിക്കു പോകാൻ വരെ ബുദ്ധിമുട്ടുന്നു
ഭാരവാഹനങ്ങൾ ഓടി റോഡ് ചെളിക്കുണ്ടായി: പുറത്തിറങ്ങാൻ കഴിയാതെ വീട്ടുകാർ

കോതമംഗലം: വീട്ടിലേക്കുള്ള വഴിയിൽ കുഴികളും ചെളിവെള്ളവും നിറഞ്ഞു കിടക്കുന്നതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മാർഗമില്ലാതെ ഒരു കുടുംബം പ്രതിസന്ധിയിൽ. കീരംപാറ പഞ്ചായത്ത് ആറാം വാർഡിലെ വെളിയേൽച്ചാൽ കൊണ്ടിമറ്റം കോലഞ്ചേരി ഏലിയാമ്മക്കും മക്കൾക്കുമാണ് റോഡ് തകർന്ന് ചെളി നിറഞ്ഞിരിക്കുന്നതിനാൽ പുറത്തേക്ക് സഞ്ചരിക്കാൻ കഴിയാതിരിക്കുന്നത്.

ചെളിക്കുണ്ടായി കിടക്കുന്ന വഴിയിലൂടെ വാഹനം കൊണ്ടു പോകാൻ കഴിയാത്തതിനാൽ ഏലിയാമ്മയുടെ മകൻ അനീഷും ഭാര്യ ആര്യയും ജോലിക്കു പോകാൻ വരെ ബുദ്ധിമുട്ടുന്നു. ഇവരുടെ മകൾ ഇവ മരിയ വഴിയിലൂടെ നടക്കാൻ പറ്റാത്തതിനാൽ അങ്കണവാടിയിൽ പോകാതെ ഏലിയാമ്മയോടൊപ്പം വീട്ടിൽ കഴിച്ചു കൂട്ടുന്നു.

അയൽവാസികൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡാണ് ചെളിക്കുണ്ടായിരിക്കുന്നത്. സമീപത്തെ പറമ്പിലേക്കു ഭാര വാഹനങ്ങൾ പോകുന്നതി നാലാണ് റോഡ് തകർന്ന് ചെളിക്കുണ്ടായത്. റോഡ് കോൺക്രീറ്റ് ചെയ്യാൻ നേരത്തേ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ചില തർക്കങ്ങൾ മൂലം പണി നടന്നിട്ടില്ല.

Trending

No stories found.

Latest News

No stories found.