കോതമംഗലത്ത് വിദ്യാഭ്യാസ സ്ഥാപന ഡ്രൈവർമാർക്കായി റോഡ് സുരക്ഷ ബോധവത്കരണം

കോതമംഗലം ജോയിന്റ് ആർ.ടി. ഒ. സലിം വിജയകുമാറിന്റെ നേതൃത്തത്തിൽ നടന്ന പരിപാടിയിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്‌ടർ ബെന്നി വർഗീസ് അധ്യക്ഷത വഹിച്ചു
കോതമംഗലത്ത് വിദ്യാഭ്യാസ സ്ഥാപന ഡ്രൈവർമാർക്കായി റോഡ് സുരക്ഷ ബോധവത്കരണം

കോതമംഗലം:പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഡ്രൈവർമാർക്കും, അറ്റൻഡർമാർക്കും റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി.

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ റോഡ് സുരക്ഷ സംബന്ധിച്ച് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്‌ടർ റെജിമോൻ കെ.വി., സുനിൽകുമാർ ടി. ആർ. എന്നിവരും കോതമംഗലം പോലീസ് സ്റ്റേഷനിലെ അസിസ്‌റ്റൻ്റ് സബ് ഇൻസ്പെക്ടർ സിബി പോക്സോ നിയമത്തെ ക്കുറിച്ചും കോതമംഗലം ഫയർ സേ‌ഷനിലെ മുഹമ്മദ് ഷാഫി, രാജേഷ് എന്നിവർ അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നിവയെ കുറിച്ചും ക്ലാസെടുത്തു. കോതമംഗലം ജോയിന്റ് ആർ.ടി. ഒ. സലിം വിജയകുമാറിന്റെ നേതൃത്തത്തിൽ നടന്ന പരിപാടിയിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്‌ടർ ബെന്നി വർഗീസ് അധ്യക്ഷത വഹിച്ചു.

എ.എം. വി. ഐ മാരായ എൽദോസ് കെ.കെ., മനോജ് കുമാർ എം.കെ. എന്നിവർ നേതൃത്വം നൽകി. ക്ലാസുകളിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതര ണം ചെയ്തു .പരിശീലന പരിപാടിയിൽ മുന്നൂറോളം പേർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.