കടബാധ്യതയിൽപ്പെട്ടവരുടെ സംരക്ഷിത സംഗമം 11ന് കോട്ടയത്ത്

കടബാധ്യതയിൽപ്പെട്ടവരുടെ സംരക്ഷിത സംഗമം 11ന് കോട്ടയത്ത്
Updated on

കോട്ടയം: സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽ നിന്നും കടമെടുത്ത് ബാധ്യതയിൽ കഷ്ടത അനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. ആൻ്റി കറപ്ഷൻ സംസ്ഥാന കൗൺസിലും എഡ്യൂക്കേഷണൽ ആൻഡ് അഗ്രിക്കൾച്ചറൽ ലോണീസ് അസോസിയേഷനും ചേർന്നാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

റവന്യൂ റിക്കവറി, സർഫാസി, സിബിൽ നിയമങ്ങൾ മൂലവും പ്രതിസന്ധിയും ബാങ്കുകളുടെ ഭീഷണിയും നേരിടുന്നവർക്കും മറ്റ് ലോണുകളുടെ പരാതിക്കാർക്കും ഈ സംഗമത്തിൽ പങ്കെടുക്കാം. ഈ വിധത്തിൽ ദുരിതമനുഭവിക്കുന്നവർ കോട്ടയത്തെ ഈ സംഗമത്തിൽ

എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യക്തികളുടെ പരാതികൾ അന്നേ ദിവസം ഹിയറിങ് നടത്തുകയും തുടർ നടപടികൾക്കായി ഫയലിൽ സ്വീകരിക്കുകയും ചെയ്യും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് 8086420388, 9446904670, 9446084464 എന്നീ നമ്പരിൽ ബന്ധപ്പെടാം. ആന്റി കറപ്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് പ്രസാദ് കുരുവിള ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി അഡ്വ. രാജേന്ദ്ര ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി ചന്ദ്രൻ, തോമസ് വൈദ്യൻ, ജോസ് ഫ്രാൻസിസ്, അബ്ദു‌ൾ മജീദ്, രാജൻ തോമസ്, ആൻ്റണി മാത്യു എന്നിവർ പ്രസംഗിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com