
സഹദേവൻ
തൂശൂർ: സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് വണ്ടി ഒതുക്കിയതിനു പിന്നാലെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. മാള കുരുവിലശേരി മാരിക്കൽ സഹദേവനാണ് (64) മരിച്ചത്. പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ ബസ് ഡ്രൈവറായിരുന്നു. ബുധനാഴ്ച സ്കൂൾ വിട്ടതിനു ശേഷം വിദ്യാർഥികളുമായി യാത്ര ചെയ്യുന്നതിനിടെയാണ് അസ്വസ്ഥത ഉണ്ടായത്.
അവസാന നിമിഷത്തിലും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് സഹദേവൻ മുൻഗണന നൽകിയത്. മാള- അന്നമമട വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ മേലഡൂർ പെട്രോൾ പമ്പിനടുത്ത് വാഹനം നിർത്തുകയായിരുന്നു. കുഴഞ്ഞു വീണ സഹദേവനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
9 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരി ഇറങ്ങി സഹായം ആവശ്യപ്പെട്ടതോടെ പെട്രോൾ പമ്പിലെ ജീവനക്കാർ എത്തിയാണ് സഹദേവനെ ആശുപത്രിയിൽ എത്തിച്ചത്.