തിരുവനന്തപുരം നഗരത്തിൽ സ്കൂളുകൾക്ക് അവധി

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാൽ തിരുവനന്തപുരം നഗര പരിധിയിലുള്ള സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരത്ത് സ്കൂൾ അവധി School holiday, Thiruvananthapuram
തിരുവനന്തപുരം നഗരത്തിൽ സ്കൂളുകൾക്ക് അവധിRepresentative image
Updated on

തിരുവനന്തപുരം: തിരുവനന്തപുരം നഗരപരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. നഗരത്തിൽ കുടിവെള്ള പ്രശ്നം ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തതിനാലാണിത്.

നാലു ദിവസമായി കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയിൽ ഞായറാഴ്ച വൈകുന്നേരത്തോടെ പമ്പിങ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇതു സാധിച്ചിട്ടില്ല.

താഴ്ന്ന പ്രദേശങ്ങളിൽ മാത്രം കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, മറ്റുള്ള സ്ഥലങ്ങളിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com