
കൊച്ചി: ശാസ്ത്രീയമായ വാർദ്ധക്യ കാല പരിചരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ.
എം ജി യൂണിവേഴ്സിറ്റിയും കോതമംഗലം പീസ് വാലി ഫൌണ്ടേഷനും സംയുക്തമായി നടത്തിയ ഡിപ്ലോമ ഇൻ ജെരിയാട്രിക് റിഹാബിലിറ്റേഷൻ ആൻഡ് വെൽനെസ് ഡിപ്ലോമ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ പൊതു സമൂഹം വാർദ്ധക്യത്തിന് തയ്യാറെടുത്തിട്ടില്ലെന്നാണ് സമീപ കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
അന്തർ സർവകലാശാല ഭിന്നശേഷി പഠനകേന്ദ്രം ഡയറക്ടർ ഡോ പി ടി ബാബുരാജ് അധ്യക്ഷത വഹിച്ചു. പീസ് വാലി വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15 പേർക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകിയത്.
തിയറി ക്ലാസുകൾ യൂണിവേഴ്സിറ്റിയിലും പ്രായോഗിക പരിശീലനം പീസ് വാലി ഫൌണ്ടേഷൻ ആസ്ഥാനത്തുമായാണ് കോഴ്സ് നടന്നത്.
ചിത്രം
എം ജി യൂണിവേഴ്സിറ്റിയും കോതമംഗലം പീസ് വാലി ഫൌണ്ടേഷനും സംയുക്തമായി നടത്തിയ ഡിപ്ലോമ ഇൻ ജെരിയാട്രിക് റിഹാബിലിറ്റേഷൻ ആൻഡ് വെൽനെസ് ഡിപ്ലോമ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ ഉത്ഘാടനം ചെയ്യുന്നു