സിമന്‍റ് ട്രക്ക് മറിഞ്ഞ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

ലോറി ഡ്രൈവർ കസ്റ്റഡിയിൽ
Scooter passenger dies after cement truck overturns in thrissur
Scooter passenger dies after cement truck overturns in thrissur
Updated on

തൃശൂർ: ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ്റ് ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് ചിറയാരക്കൽ രാജേഷ് (48 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ലോറിയുടെ അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഇരിഞ്ഞാലക്കുട ഫയർ ഫോഴ്സും ആളൂർ പൊലീസും നാടുകാരും ചേർന്ന് ക്രെയ്ൻ ഉപയോഗിച്ചാണ് മൃതദേഹം പുറത്തു എടുത്തത്. മൃതുദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ കുമളി സ്വദേശി രതീഷിനെ ആളൂർ പൊലീസ് കസ്റ്റഡിയിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com